ഉണ്ണികൃഷ്ണൻ പോറ്റി, അടൂർ പ്രകാശ്

 
Kerala

ഉണ്ണികൃഷ്ണന്‍ പോറ്റിയിൽ നിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങുന്ന അടൂർ പ്രകാശ്; ചിത്രങ്ങൾ‌ പുറത്ത്

കേരളത്തിന് പുറത്ത് വച്ച് അടൂർ പ്രകാശും ഉണ്ണികൃഷ്ണൻ പോറ്റിയും കൂടിക്കാഴ്ച നടത്തിയതായാണ് വിവരം

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ‍്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങുന്ന അടൂർ പ്രകാശിന്‍റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. കേരളത്തിന് പുറത്ത് വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

പോറ്റിക്കൊപ്പം സുഹൃത്തുക്കളായ അനന്തസുബ്രമണ‍്യവും രമേശ് റാവുവും ചിത്രത്തിലുണ്ട്. കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണൻ പോറ്റി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു.

ദ്വാരപാലക ശിൽ‌പ്പത്തിലെ സ്വർണം കവർന്ന കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ‍്യം അനുവദിച്ചുവെങ്കിലും കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ പ്രതിയായതിനാൽ ജയിലിൽ തന്നെ കഴിയേണ്ടി വരും. എന്നാൽ മൂന്നാഴ്ചകൾക്കുള്ളിൽ പ്രത‍്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ഈ കേസിലും പോറ്റിക്ക് ജാമ‍്യം ലഭിച്ചേക്കും. 2025 ഒക്റ്റോബർ 17നാണ് പോറ്റി അറസ്റ്റിലായത്. ശബരിമലയിൽ നിന്നും കവർന്ന സ്വർണം വിറ്റ് പണമാക്കിയെന്ന് ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചിരുന്നു.

അങ്കമാലി - എരുമേലി ശബരി റെയിൽ പാതയ്ക്ക് വീണ്ടും ജീവൻ വയ്ക്കുന്നു

പിണക്കം തീർന്നില്ല!! മോദിയുടെ അടുത്തേക്കു പോലും പോവാതെ ശ്രീലേഖ, വേദിയിൽ നിന്ന് ഇറങ്ങിപ്പോയി

എൻഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്‍റി 20 ൽ പൊട്ടിത്തെറി; വിഭാഗം കോൺഗ്രസിൽ ചേർന്നു

ചാണകവെള്ളം കുടിപ്പിച്ച് ചെരിപ്പുമാല അണിയിച്ചു; പാസ്റ്ററെ ക്രൂരമായി മർദിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ

ലോകാരോഗ്യ സംഘടനയിൽ നിന്ന് അമെരിക്ക പിന്മാറി; അമെരിക്കയ്ക്ക് 260 മില്യൺ ഡോളർ കടം