.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ശബരിമല തന്ത്രി മഹേഷ് മോഹനര്
File photo
തിരുവനന്തപുരം: സ്വർണപ്പാളികള്‍ കൊണ്ടുപോകാന്‍ അനുമതി തേടിയത് ബോര്‍ഡാണെന്നും അതില്‍ അനുമതി നല്‍കുക മാത്രമാണ് ചെയ്തെന്നും ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മൊഴി. പ്രത്യേക അന്വേഷണ സംഘത്തിനു മുൻപാകെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വീണ്ടും വെട്ടിലാക്കിക്കൊണ്ട് തന്ത്രി മൊഴി നൽകിയിരിക്കുന്നത്.
2022ല്‍ ദ്വാരപാലക പാളികള്‍ കൊണ്ടുപോകാന്‍ അനുമതി തേടിയത് ബോര്‍ഡാണ്. വാതിലും കട്ടിളപ്പാളികളും കൂടി കൊണ്ടുപോകാനുള്ള അനുമതി കൂടി തേടിയിരുന്നു. എന്നാല്‍, ഇവയുടെ അറ്റകുറ്റപ്പണി സന്നിധാനത്തുതന്നെ നടത്താനാണ് നിര്‍ദേശം നല്‍കിയതെന്നും മഹേഷ് മോഹനരുടെ മൊഴിയിലുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇത് രണ്ടാം തവണയാണ് പ്രത്യേക അന്വേഷണ സംഘം തന്ത്രിയുടെ മൊഴിയെടുക്കുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമായിരുന്നുവെന്നും, ഭക്തനെന്ന നിലയില്‍ ഗോവര്‍ധനെയും പരിചയമുണ്ടെന്നും തന്ത്രി മൊഴി നല്‍കി. ഗോവര്‍ധന്‍റെ ബെല്ലാരിയിലെ ജ്വല്ലറിയില്‍ പൂജ നടത്തിയതുമായി ബന്ധപ്പെട്ടും മഹേഷ് മോഹനര് വിശദീകരണം നല്‍കിയിട്ടുണ്ട്. പൂജകള്‍ക്കായി ക്ഷണിക്കുമ്പോള്‍ പോകാറുണ്ട്. അങ്ങനെ പോയതാണെന്നാണ് മൊഴി.
സ്മാര്‍ട് ക്രിയേഷനില്‍ നിന്നും വേര്‍തിരിച്ച സ്വര്‍ണം വിറ്റത് ബെല്ലാരിയിലെ ഗോവര്‍ധന്‍റെ ജ്വല്ലറിയിലാണെന്ന് നേരത്തെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായ കല്‍പ്പേഷ് വഴിയാണ് വില്‍പ്പന നടത്തിയതെന്നും കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം ജ്വല്ലറിയില്‍ നിന്നും ഈ സ്വര്‍ണം കണ്ടെടുത്തിരുന്നു. ഗോവര്‍ധനുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇവരെല്ലാം ശബരിമലയില്‍ സ്ഥിരമായി വരുന്ന വ്യക്തികളാണെന്നും അങ്ങനെ പരിചയമുണ്ടെന്നും കണ്ഠര് മഹേഷ് മോഹനര് മൊഴി നല്‍കി.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെയും ശക്തമായ തെളിവുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശ്രീകോവില്‍ വാതിലിന്‍റെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നതിന് 2019 മേയ് 18ന് തയാറാക്കിയ മഹസറില്‍ ഒപ്പുവച്ചവരില്‍ കണ്ഠര് രാജീവരും ഉള്‍പ്പെടും. ഈ വിവരം ഹൈക്കോടതി പിടിച്ചെടുത്ത രേഖകളിലും ഇടക്കാല ഉത്തരവിലുമുണ്ട്.
'ചെമ്പുപാളികള്‍' എന്ന് തെറ്റായി രേഖപ്പെടുത്തിയ കട്ടിളയില്‍ നിന്ന് 474.9 ഗ്രാം സ്വര്‍ണം നഷ്ടമായതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തന്ത്രിയുടെ മഹസറിലെ ഒപ്പ് തിരിച്ചടിയാകും. കട്ടിളപ്പാളികളുടെ മഹസറില്‍ തന്ത്രിയും അന്നത്തെ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി, ഉദ്യോഗസ്ഥരായ ബി. മുരാരി ബാബു, ഡി. ജയകുമാര്‍, ആര്‍. ശങ്കരനാരായണന്‍, കെ. സുലിന്‍കുമാര്‍, സി.ആര്‍. ബിജുമോന്‍, ജീവനക്കാരായ എസ്. ജയകുമാര്‍, പി.ജെ. രജീഷ്, വി.എം. കുമാര്‍ എന്നിവരും ഒപ്പുവച്ചിട്ടുണ്ട്. മാത്രമല്ല അറസ്റ്റിലായ ദേവസ്വം മുന്‍ പ്രസിഡന്‍റ് എ പദ്മകുമാറിന്‍റെ മൊഴിയും തന്ത്രിക്കെതിരാണ്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈകോടതിയില്‍ ഇടക്കാല റിപോര്‍ട്ട് നല്‍കിയ ശേഷം തുടര്‍നീക്കമെന്ന നിലപാടിലാണ് എസ്ഐടി സംഘം. പദ്മകുമാര്‍ ഉള്‍പ്പടെയുള്ള പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്ന കാര്യം അതിനു ശേഷം തീരുമാനിക്കുമെന്നാണ് വിവരം. മറ്റു ദേവസ്വം ബോര്‍ഡ് അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യുന്നതും വൈകും. ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് എസ്ഐടിയുടെ മൊഴിയെടുപ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ ഘട്ടത്തിലെ അറസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് ബുധനാഴ്ച എസ്ഐടി കോടതിയില്‍ സമര്‍പ്പിക്കുക.