sabarimala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ‍്യൂറോ. കേസിന് വിദേശബന്ധമുള്ളതിനാൽ യഥാർഥ വസ്തുതകൾ പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഐബി ആവശ‍്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തു നിന്നുള്ള റിപ്പോർട്ട് ഡയറക്റ്റർ ജനറൽ ഓഫ് ഇന്‍റലിജൻസിനാണ് നൽകിയത്.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത‍്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. അതിനാൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുകൊണ്ടുള്ള ഐബിയുടെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറിയേക്കും.