എം.എസ്. മണി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തമിഴ്നാട്ടിലെ വിഗ്രഹ കച്ചവടക്കാരൻ ഡി. മണിയെന്ന എം.എസ്. മണി പ്രത‍്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. സുഹൃത്തായ ബാലമുരുകനൊപ്പം ഈഞ്ചയ്ക്കലിലെ എസ്ഐടി ഓഫിസിലാണ് എം.എസ്. മണി എത്തിയത്.
കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും വിദേശ വ‍്യവസായിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എസ്ഐടി ചോദ‍്യം ചെയ്യാൻ വിളിപ്പിച്ചത്.
പൊലീസ് അന്വേഷിക്കുന്ന വിഷയത്തെ പറ്റി അറിയില്ലെന്നും താൻ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ പ്രതികളിലൊരാളുടെ ഫോണിൽ ഉണ്ടായിരുന്നുവെന്നും മണി നേരത്തെ വ‍്യക്തമാക്കിയിരുന്നു.