തന്ത്രി കണ്ഠര് രാജീവര്
തിരുവനന്തപുരം: സ്വർണക്കൊള്ള കേസിൽ ശബരിമല തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യുകയാണ്. ദൈവതുല്യന്‍റെ നിർദേശപ്രകാരമാണ് തെറ്റ് ചെയ്തതെന്ന് പത്മകുമാർ മൊഴി നൽകിയിരുന്നു. ആ ദൈവതുല്യൻ കണ്ഠര് രാജീവര് ആണെന്നാണ് വിവരം.
പോറ്റിക്ക് വാതിൽ തുറന്ന് നൽകിയത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം കൈപ്പറ്റുന്നയാളെന്ന നിലയിൽ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും. പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.