ഉണ്ണികൃഷ്ണൻ പോറ്റി

 
Kerala

ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി 15 ലക്ഷത്തിന് വിറ്റു; പ്രത‍്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി ഗോവർധൻ

ശബരിമലയുടെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി 70 ലക്ഷം രൂപയോളം വാങ്ങിയതായും ഗോവർധന്‍റെ മൊഴിയിൽ പറയുന്നു

Aswin AM

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ മൊഴി നൽകി ജൂവലറി വ‍്യവസായി ഗോവർധൻ. ശബരിമലയിലെ സ്വർണം ഉണ്ണികൃഷണൻ പോറ്റി 15 ലക്ഷം രൂപയ്ക്ക് ഗോവർധന് വിറ്റതായാണ് പ്രത‍്യേക അന്വേഷണ സംഘത്തിനു മൊഴി നൽകിയിരിക്കുന്നത്.

ശബരിമലയുടെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി 70 ലക്ഷം രൂപയോളം വാങ്ങിയതായും ഗോവർധന്‍റെ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ദിവസം സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് എക്സിക‍്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സ്വർണത്തെ ചെമ്പാക്കിയതിൽ സുധീഷിന് പങ്കുണ്ടെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നുമുള്ള കണ്ടെത്തലിനെ തുടർന്നായിരുന്നു അറസ്റ്റ്.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി