കേരള നിയമസഭ

 
Kerala

നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം

സ്പിക്കറുടെ ഡയസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു.

Aswin AM

തിരുവനന്തപുരം: നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം. ശബരിമല സ്വർണക്കൊള്ള വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വാക്കേറ്റമുണ്ടായത്. സ്പിക്കറുടെ ഡയസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു.

ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം പ്രതികൾക്ക് പുറത്തിറങ്ങാൻ അവസരമൊരുക്കുകയാണെന്നും മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ ഓഫിസാണ് ഇതിനു പിന്നിലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി. ഇരുപക്ഷവും സഭയ്ക്കുള്ളിൽ വാക്കേറ്റം തുടരുകയാണ്. സ്വർണക്കൊള്ള കേസ് പ്രതികളെ സോണിയ ഗാന്ധിയുടെ വീട്ടിൽ എത്തിച്ചവരാണ് പ്രതിപക്ഷമെന്ന് പറഞ്ഞ ഡി.കെ. മുരളി എംഎൽഎ നാടിനെ അപമാനപ്പെടുത്തുന്ന യുഡിഎഫിനെ ജനം തള്ളി കളയുമെന്ന് കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഞായറാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; പ്രതികൾക്കെതിരേ സിബിഐ അഴിമതി നിരോധന നിയമം ചുമത്തി

മാധ‍്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; 6 വർഷങ്ങൾക്ക് ശേഷം വിചാരണ ആരംഭിച്ചു

'റീലിൽ മാത്രമാണോ ക്ഷമിക്കുന്നത്, അതോ കേസുകൾ‌ പിൻവലിക്കുമോ‍'? ; മോദിയുടെ വിഡിയോയിൽ കമന്‍റുമായി അഭിജീത് ദിപ്കെ

'കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കും'; മുഖ‍്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ