രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് കത്തിലെ ആവശ‍്യം.
ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ അഴിമതിയെ പറ്റി അടിയന്തര ഇടപെടൽ നടത്തണമെന്നും കത്തിൽ പറയുന്നു. കേരള പൊലീസിന്‍റെ അന്വേഷണത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും കഴിഞ്ഞ 30 വർഷത്തെ ക്ഷേത്രങ്ങളിലെ ഇടപാട് അന്വേഷിക്കുന്നതിനായി ഒരു കേന്ദ്ര ഏജൻസിയെ നിയമിക്കണമെന്നുമാണ് രാജീവ് ചന്ദ്രേശേഖറിന്‍റെ ആവശ‍്യപ്പെട്ടിരിക്കുന്നത്.