ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം മറ്റ് ക്ഷേത്രങ്ങളുടെ നവീകരണത്തിന് ഉപയോഗിച്ചു; നിർ‌ണായക വെളിപ്പെടുത്തലുമായി പങ്കജ് ഭണ്ഡാരി

 
Kerala

ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം മറ്റ് ക്ഷേത്രങ്ങളുടെ നവീകരണത്തിന് ഉപയോഗിച്ചു; നിർ‌ണായക വെളിപ്പെടുത്തലുമായി പങ്കജ് ഭണ്ഡാരി

സ്‌മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയാണ് എസ്ഐടിക്ക് നിർണായക മൊഴി നൽകിയത്

Namitha Mohanan

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. സ്‌മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയാണ് എസ്ഐടിക്ക് നിർണായക മൊഴി നൽകിയത്.

ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സ്മാർട് ക്രിയേഷൻസ് സ്വർണം പൂശിയ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ അടക്കം ക്ഷേത്രങ്ങളിലാണ് പരിശോധന നടത്തുക.

സ്വർണം വേർതിരിക്കാൻ ഉപയോഗിച്ച ലായനിയും പരിശോധനക്ക് അയച്ച് ഇക്കാര്യം രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് എസ്ഐടിയുടെ നീക്കം. അതേസമയം, സ്വർണം വേർതിരിച്ചത് അശാസ്ത്രീയമായാണെന്ന് എസ്ഐടി കണ്ടെത്തി. സ്വർണം വേർതിരിക്കുന്ന ലായനിയുടെ ഘടകങ്ങൾ അറിയാനാണ് ശാസ്‌ത്രീയ പരിരോധന നടത്തുക.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു