സുരേഷ് ഗോപി

 

File photo

Kerala

ശബരിമല സ്വർണക്കൊടിമര പുനഃപ്രതിഷ്ഠ; സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരത്ത് വച്ച് ഞായറാഴ്ചയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്

Namitha Mohanan

തിരുവനന്തപുരം: ശബരിമല സ്വർണക്കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട കേസിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് പ്രത്യേക സംഘം രേഖപ്പെടുത്തി.

സ്വർ‌ണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനായാണ് തിരുവനന്തപുരത്ത് വച്ച് ഞായറാഴ്ച അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. നൽകിയ സ്വർണത്തിന്‍റെ അളവ് സംബന്ധിച്ച് സുരേഷ് ഗോപി വിശദീകരണം നൽകിയതായാണ് വിവരം.

ദേവസ്വം രേഖകൾ പ്രകാരം 27 പേരിൽ നിന്നായി 412 ഗ്രാം സ്വർണമാണ് ലഭിച്ചിട്ടുള്ളത്. ഈ കണക്കിൽ കൂടുതൽ സ്വർണം ലഭിച്ചിട്ടുണ്ടോ, കൊടിമര പുനപ്രതിഷ്ഠയിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്നിവ കണ്ടെത്താനായാണ് വിജിലൻസ് അന്വേഷണം. മോഹൻലാൽ, ഷാജി കൈലാസ്, രഞ്ജി പണിക്കർ, ദിലീപ് തുടങ്ങിയ പ്രമുഖരുടെ സ്വർണ സമർപ്പണം ഏകോപിപ്പിച്ചത് സുരേഷ് ഗോപിയായിരുന്നു. അതിനാൽ സുരേഷ് ഗോപിയുടെ മൊഴി നിർണായകമാണ്.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്