ജി. സുകുമാരൻ നായർ

 
Kerala

ശബരിമല യുവതി പ്രവേശനം; പുതിയ ബെഞ്ചിന്‍റെ ഭാഗത്ത് നിന്ന് ന്യായപൂർണമായ നടപടി പ്രതീക്ഷിക്കുന്നു: ജി. സുകുമാരൻ നായർ

സംസ്ഥാസർക്കാർ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുകുമാരൻ നായർ

Jisha P.O.

ആലപ്പുഴ: ശബരിമല ‍യുവതിപ്രവേശനം സംബന്ധിച്ചുള്ള എൻഎസ്എസിന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് എൻഎസ്എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ. കേന്ദ്രസർക്കാർ ഇപ്പോഴാണ് വിഷയത്തിൽ കടന്നുവന്നതെന്നും ആചാര സംരക്ഷണത്തിനായി സംസ്ഥാസർക്കാർ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുകുമാരൻ നായർ പറഞ്ഞു.

സർക്കാർ ഉറപ്പ് നൽകിയിട്ടില്ല. പുതിയ ബെഞ്ചിന്‍റെ ഭാഗത്ത് നിന്ന് ന്യായപൂർണമായ നടപടി പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന് നിലവിൽ ഇടപെടാൻ കഴിയും. പക്ഷേ കേന്ദ്രസർക്കാരിന്‍റെ നിലപാട് എന്താണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസത്തെ തകർത്തുകൊണ്ടല്ല പുരോഗമനചിന്ത ഉണ്ടാകേണ്ടത്. നാമജപഘോഷയാത്രയിൽ പങ്കെടുത്തതിന്‍റെ പേരിൽ നിരപരാധികളായവർക്ക് നേരെയുള്ള കേസുകൾ ഒഴിവാക്കണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു.

സിപിഎം കലാപമുണ്ടാക്കാൻ ശ്രമം നടത്തി; ഇഡിയെ ആക്രമിച്ചതിൽ ആഭ‍്യന്തര മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഡിജിപി

നടി ട്വിഷ ശർമയുടെ മരണം; മുൻ ജഡ്ജി ഗിരിബാല സിങ് അറസ്റ്റിൽ

വിനേഷ് ഫോഗട്ടിനെ ഏഷ്യൻ ഗെയിംസ് യോഗ്യതാ റൗണ്ടിൽ പങ്കെടുപ്പിക്കുന്നതിനെതിരേ റെസ്‌ലിങ് ഫെഡറേഷൻ സുപ്രീം കോടതിയിൽ

രാജി സമർപ്പിച്ച് സിദ്ധരാമയ്യ; കർണാടകയിൽ ഇനി ഡികെ യുഗം!

''തിരുവനന്തപുരം നഗരത്തിന് നാണക്കേട്''; ഇഡിയെ ആക്രമിച്ചതിൽ വി.വി. രാജേഷ്