എം.വി. ഗോവിന്ദൻ

 
Kerala

ശബരിമല യുവതി പ്രവേശനം; പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് എം.വി. ഗോവിന്ദൻ

ഉചിതമായ നിലപാട് സർക്കാർ സുപ്രീംകോടതിയിൽ അറിയിക്കും

Jisha P.O.

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശത്തിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഉചിതമായ നിലപാട് സർക്കാർ സുപ്രീംകോടതിയിൽ അറിയിക്കുമെന്നും നിയമപരമായ കാര്യങ്ങൾ‌ നോക്കിയിട്ട് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആചാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്. സിപിഎം എല്ലാക്കാലത്തും വിശ്വാസികൾക്കൊപ്പമാണ്. പാർട്ടി നിലപാടിൽ നിലവിൽ മാറ്റമെന്നും ഉദ്ദേശിക്കുന്നില്ലെന്നും കഴിഞ്ഞ തവണ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നത്തെ സാമൂഹ്യ പരിതസ്ഥിതി കൂടി കണക്കിലെടുത്ത ആവശ്യമായ നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനം.

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ കേരളത്തോടു പറയുന്നത്

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്

അങ്കമാലിയില്‍ ആന യുവാവിനെ ചവിട്ടിക്കൊന്നു, പാപ്പാന് പരുക്ക്

ഡിജോ കാപ്പൻ അന്തരിച്ചു