സാദിഖലി ശിഹാബ് തങ്ങൾ 
Kerala

സമസ്തയുടെ മസ്തിഷ്കം മുസ്‌ലിം ലീഗിനൊപ്പം; സാദിഖലി ശിഹാബ് തങ്ങൾ

സമസ്തയുടെ പോഷക സംഘടനകള്‍ പിഎംഎ സലാമിന്‍റെ പ്രസ്താവനക്കെതിരേ മുസ്ലിം ലീഗ് നേതൃത്വത്തിന് കത്തയച്ചു എന്ന് മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു

കോഴിക്കോട്: സമസ്തയുടെ മസ്തിഷ്കം ലീഗിനൊപ്പമാണെന്ന് മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ. തട്ടം വിവാദത്തെ മുസ്ലീം ലീഗ് എതിർക്കുകയാണ് ചെയ്തത്, അതിൽ സമസ്തയ്ക്ക് ഏതെങ്കിലും തരത്തിൽ പരാതി ഉള്ളതായി അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പിഎംഎ സലാമിന്‍റെ പരാമർശത്തിൽ കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തട്ടം ഇടാൻ പാടില്ലെന്നും അത് പരിഷ്കൃത സമൂഹത്തിന് ചേരുന്നില്ലെന്നുമുള്ള ചിലരുടെ പരാമർശത്തിനെതിരേയാണ് സലാം വാർത്താ സമ്മേളനം നടത്തിയത്. സലാമിന്‍റെ പരാമർശം ആരെയും ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് നേതൃത്വത്തിന് സമസ്തയുടെ പോഷക സംഘടനകള്‍ പിഎംഎ സലാമിന്‍റെ പ്രസ്താവനക്കെതിരേ കത്തയച്ചു എന്ന് മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സമസ്തക്ക് ഏതെങ്കിലും തരത്തിൽ പരാതി ഉള്ളതായി അറിയില്ല. ആരും പരാതി അറിയിച്ചിട്ടില്ല. ലീഗ് - സമസ്ത തർക്കമെന്നത് തട്ടം വിവാദം വഴിതിരിച്ച് വിടാനുള്ള ശ്രമമാണെന്നും തട്ടം വിവാദത്തെ എതിർക്കുകയാണ് ലീഗ് ചെയ്തതെന്നും ശിഹാബ് തങ്ങൾ കൂട്ടിചേർത്തു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ