സജി മഞ്ഞക്കടമ്പിൽ 
Kerala

സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ

ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു

Namitha Mohanan

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നും രാജിവച്ച സജി മഞ്ഞക്കടമ്പിൽ എൻഡിയിലേക്ക്. ‌ഇതിന് മുന്നോടിയായി സജിയുടെ നേതൃത്വത്തിൽ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ തന്നെ മുന്നണിയിൽ നിന്നും ക്ഷണം ഉണ്ടായിരുന്നതായും തെരഞ്ഞെടുപ്പ് അടുത്തതോടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണെന്നും സജി പറഞ്ഞു. സജി അനുകൂലികളുടെ യോഗം അല്‍പസമയത്തിനകം കോട്ടയത്ത് ചേരും. ഇതിനു ശേഷം എൻഡിഎയിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി