സന്ദീപ് വാര‍്യർ 
Kerala

യൂത്ത് കോൺഗ്രസ് മാർച്ച്; സന്ദീപ് വാര‍്യർ അടക്കമുള്ളവർക്ക് ജാമ‍്യം

റിമാൻഡിലായി ഒൻപതാം ദിവസമാണ് ജാമ‍്യം ലഭിച്ചിരിക്കുന്നത്

Aswin AM

പത്തനംതിട്ട: സന്ദീപ് വാര‍്യർ അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ‍്യം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു സന്ദീപ് വാര‍്യർ ഉൾപ്പടെയുള്ള പ്രവർത്തകർ റിമാൻഡിലായത്.

റിമാൻഡിലായി ഒൻപതാം ദിവസമാണ് ജാമ‍്യം ലഭിച്ചിരിക്കുന്നത്. കേസിൽ സന്ദീപ് വാര‍്യർ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂഡൻ രണ്ടാം പ്രതിയുമായിരുന്നു. സന്ദീപ് വാര‍്യരുടെ പ്രസംഗത്തിനു പിന്നാലെ പ്രവർത്തകർ ആക്രമാസക്തമായതിനു പിന്നാലെയാണ് പ്രവർത്തകർ ഉൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ

കേരളത്തിൽ മഴ കനക്കും

മന്ത്രിസഭാ പുനഃസംഘടന: ഗുജറാത്തിൽ16 മന്ത്രിമാരും രാജി നൽകി

കൂൺ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; 6 പേർ ആശുപത്രിയിൽ, 3 പേരുടെ നില ഗുരുതരം

ശബരിമല സ്വർണമോഷണം: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ