എം.വി. ഗോവിന്ദൻ 
Kerala

സരിൻ ഒരിക്കലും അൻവറിനെപ്പോലെയാകില്ല: എം.വി. ഗോവിന്ദൻ

സരിനിൽ നല്ല രാഷ്ട്രീയ ഭാവി കാണുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

പാലക്കാട്: എൽഡിഎഫ് സ്ഥാനാർഥിയായി പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡോ. പി. സരിൻ ഒരിക്കലും പി.വി. അൻവറിനെപ്പോലെയാകില്ലെന്നും, പൂർണ കമ്മ‍്യൂണിസ്റ്റായി മാറാൻ ശ്രമിക്കുന്ന ചെറുപ്പക്കാരനാണ് സരിനെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സരിൻ ഇടതുപക്ഷത്തിനൊപ്പം നിന്നാൽ അദേഹത്തിന് വലിയ ഉയരങ്ങളിലെത്താമെന്നും, നല്ല രാഷ്ട്രീയ ഭാവി കാണുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.

''അൻവർ ഒരിക്കലും കമ്മ‍്യൂണിസ്റ്റാകാൻ ശ്രമിച്ചിട്ടില്ല. കമ്മ‍്യൂണിസ്റ്റാകാൻ ശ്രമിച്ചിരുന്നെങ്കിൽ അൻവറിന് എന്നേ പാർട്ടി മെംബർഷിപ്പ് ലഭിക്കുമായിരുന്നു'', അദേഹം പറഞ്ഞു.

അതേസമയം, എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ‍്യയുടെ അറസ്റ്റ് സംബന്ധിച്ച വാർത്തകളിൽ മാധ‍്യമങ്ങൾ സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഗോവിന്ദൻ വിമർശിച്ചു.

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കാൻ യുഎസ്!

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്