കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി 
Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്‌ച അവധി. കനത്ത മഴയെത്തുടര്‍ന്ന് കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ലാത്തതിനാലും കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ആലപ്പുഴ ജില്ലാ കളക്ടർ ശനിയാഴ്‌ച അവധി പ്രഖ്യാപിച്ചത്.

കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അംഗനവാടികള്‍ക്കും ശനിയാഴ്‌ച അവധി ബാധകമാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.

കേരള ക്രിക്കറ്റ് ലീഗ്: സഞ്ജു സാംസൺ റെക്കോഡ് തുകയ്ക്ക് കൊച്ചി ടീമിൽ

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

കൊച്ചിയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

തിരിച്ചുകയറി സ്വർണവില; ഒറ്റ ദിവസത്തിനു ശേഷം വീണ്ടും വർധന