തിരുവനന്തപുരം: സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയായി സത‍്യൻ മൊകേരിയെ തെരഞ്ഞെടുത്തു. ഇ. ചന്ദ്രശേഖരൻ മാറിയ ഒഴിവിലേക്കാണ് സത‍്യൻ മൊകേരിയെ തെരഞ്ഞെടുത്തിരിക്കുന്നത്.
അതേസമയം പി.പി. സുനീർ അസിസ്റ്റന്‍റ് സെക്രട്ടറിയായി തുടരുന്ന കാര‍്യത്തിലും തീരുമാനമായി. വി.എസ്. സുനിൽകുമാർ, സി.എൻ. ചന്ദ്രൻ എന്നിവരെ എക്സിക‍്യൂട്ടീവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.