.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം; 8 വിദ്യാർഥികൾക്ക് പരുക്ക് 
Kerala

സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം; 8 വിദ്യാർഥികൾക്ക് പരുക്ക്

ആരുടെയും നില ഗുരുതരമല്ല. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ കളമശേരി ഗ്ലാസ്സ് ഫാക്ടറിക്ക് സമീപമായിരുന്നു അപകടം

Namitha Mohanan

കളമശേരി: കളമശേരി ഗവൺമെന്‍റ് ഹൈസ്കൂൾ ബസ്സും മഹീന്ദ്ര ബൊലേറൊ കാറും കൂട്ടിയിടിച്ച് എട്ട് വിദ്യാർഥികൾക്ക് പരുക്ക്. ആരുടെയും നില ഗുരുതരമല്ല. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ കളമശേരി ഗ്ലാസ്സ് ഫാക്ടറിക്ക് സമീപമാണ് അപകടം.

സ്കൂളിൽ നിന്നും രാവിലെ എട്ട് മണിയോടെ സൗത്ത് കളമശേരി പ്രദേശത്ത് നിന്നും കുട്ടികളെ കയറ്റി ഗ്ലാസ് ഫാക്ടറി വഴി തിരിച്ച് സ്ക്കൂളിലേക്ക് പോകുമ്പോൾ മഞ്ഞുമ്മൽ ഭാഗത്ത് നിന്നും സൗത്ത് കളമശേരി ഭാഗത്തത്തേക്ക് വരികയായിരുന്നു വഹീന്ദ്ര ബൊലേനൊ കാർ ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഉടൻ സ്ക്കൂൾ ബസിൽ തന്നെ കുട്ടികളെ മഞ്ഞുമ്മൽ സെന്‍റ്. ജോസഫ് ആശുപത്രിയിൽ എത്തിച്ചു. അപകടവിവരമറിഞ്ഞ് 11 മണിയോടെ രക്ഷിതാക്കളും ആശുപത്രിയിൽ എത്തി.

എട്ട് കുട്ടികളും ഡ്രൈവർമാരുമടക്കം 10 പേർ ആശുപത്രിയിൽ ചികിത്സ തേടി. പ്രാഥമിക ചികിത്സ നൽകി എല്ലാവരേയും വിട്ടയച്ചു. എൽകെജി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്. കൈക്കും കാലിനും പരുക്കുണ്ട്. ഇടിയുടെ ആഘാതത്തിൽ സീറ്റിനിടയിൽപ്പെട്ടും കമ്പിയിയിലിടിച്ചുമാണ് കുട്ടികൾക്ക് പരുക്ക് പറ്റിയത്.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു