ആശിർ നന്ദ, കുടുംബം

 
Kerala

14 കാരിയുടെ ആത്മഹത‍്യ; സ്കൂൾ പ്രിൻസിപ്പൽ അടക്കം മൂന്ന് അധ‍്യാപകരെ പുറത്താക്കി

സ്കൂൾ അധികൃതരുടെ മാനസിക പീഡനം മൂലമാണ് വിദ‍്യാർഥിനി ആത്മഹത‍്യ ചെയ്തതെന്ന് ആരോപിച്ച് രക്ഷിതാക്കളും വിദ‍്യാർഥി സംഘടനകളും സ്കൂളിലെത്തി പ്രതിഷേധിച്ചിരുന്നു

Aswin AM

പാലക്കാട്: തച്ചനാട്ടുകരയിൽ 14 വയസുകാരി ആത്മഹത‍്യ ചെയ്ത സംഭവത്തിൽ ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക്ക് സ്കൂളിലെ പ്രിൻസിപ്പൽ അടക്കമുള്ള മൂന്ന് അധ‍്യാപകരെ മാനേജ്മെന്‍റ് പുറത്താക്കി.

സ്കൂൾ അധികൃതരുടെ മാനസിക പീഡനം മൂലമാണ് വിദ‍്യാർഥിനി ആത്മഹത‍്യ ചെയ്തതെന്ന് ആരോപിച്ച് രക്ഷിതാക്കളും വിദ‍്യാർഥി, രാഷ്ട്രീയ സംഘടനകളും ബുധനാഴ്ച സ്കൂളിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണവിധേയരായ അധ‍്യാപകർക്കെതിരേയും പ്രിൻസിപ്പലിനെതിരേയും സ്കൂൾ മാനേജ്മെന്‍റ് നടപടി സ്വീകരിച്ചിരിക്കുന്നത്.

തിങ്കളാഴ്ചയായിരുന്നു ചോളോട് സ്വദേശിനിയും ഒൻപതാം ക്ലാസ് വിദ‍്യാർഥിനിയുമായ ആശിർ നന്ദയെ സ്കൂൾ വിട്ടുവന്ന ശേഷം വീടിന്‍റെ രണ്ടാം നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ അധികൃതരുടെ നിർദേശത്തെത്തുടർന്ന് കുട്ടിയെ മാർക്കിന്‍റെ അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുന്നതായും ഇതെ തുടർന്നുണ്ടായ മാനസിക വിഷമം മൂലമാണ് ആശിർ നന്ദ ജീവനൊടുക്കിയതെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു.

അതേസമയം വിദ‍്യാർഥികൾക്ക് മാനസിക വിഷമം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് സ്കൂൾ മാനേജ്മെന്‍റ് പറയുന്നത്.

''മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസ് അടിസ്ഥാനരഹിതം''; എം.എ. ബേബി

എറണാകുളത്ത് മൂന്നു വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; നായയ്ക്ക് പേവിഷബാധയെന്ന് സംശയം

യുഎസിൽ ബാറിൽ വെടിവയ്പ്പ്; 4 പേർ മരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

ബിഹാർ തെരഞ്ഞെടുപ്പ്: എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി, ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിക്കും