സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ, 31 വിദ്യാർഥികൾ ആശുപത്രിയിൽ

 
Kerala

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ, 31 വിദ്യാർഥികൾ ആശുപത്രിയിൽ

പൂഞ്ഞാർ സെയ്ന്‍റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്

Manju Soman

കോട്ടയം: പൂഞ്ഞാറിൽ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 31 വിദ്യാർഥികൾ ആശുപത്രിയിൽ. പാതാമ്പുഴ മലയിഞ്ചിപ്പാറ സെയ്ന്‍റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ബുധനാഴ്ച സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടികൾക്ക് തളർച്ച അനുഭവപ്പെട്ടത്. സ്‌കൂൾവിട്ട സമയത്താണ് പലരും ഛർദ്ദിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ കുട്ടികളെ പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് കുട്ടികളെ പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീട്ടിലെത്തിയശേഷം ഛർദ്ദിച്ച കുട്ടികളും ആശുപത്രിയിൽ ചികിത്സ തേടി.

ഉച്ചയ്ക്ക് ചോറിന്റെ കൂടെ പയറും മോരുമാണ് കുട്ടികൾക്ക് നൽകിയത്. 53 കുട്ടികളാണ് സ്‌കൂളിലുള്ളത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അപകടനിലയിലല്ലെന്ന് പാലാ ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള: കണ്ഠര് രാജീവരരുടെ വീട്ടിൽ പ്രത‍്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു

ഗുണ്ടാത്തലവന്‍റെ മോചനം പടക്കം പൊട്ടിച്ച് ആഘോഷിച്ചു; ഗോവയിൽ ജയിൽ വാർഡന് സസ്പെൻഷൻ

പറമ്പിലെ പുല്ല് കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടർന്നു, കൊല്ലത്ത് 55കാരൻ വെന്തുമരിച്ചു

ഒഡീശയിൽ വിമാനാപകടം; 6 പേർക്ക് പരുക്ക്

രജനി കൊലക്കേസ്; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി