ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു

 
Kerala

ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു; അമ്പലപ്പുഴ പൊലീസിന് കൈമാറി

2 സർക്കാർ ഡോക്‌റ്റർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്

Jisha P.O.

കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തത്. ഈ കത്രിക ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി.

വയറ്റിൽ കുടുങ്ങിയ കത്രിക പുത്തെടുക്കാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉഷ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.

സംഭവത്തിൽ കേസെടുത്തതിനാൽ 2 സർക്കാർ ഡോക്‌റ്റർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. കളമശേരി മെഡിക്കൽ കോളെജിലെ രണ്ട് ഡോക്റ്റർമാരാണ് ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്നത്. വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക നിലവിൽ തൊണ്ടിമുതലാണ്. അതുകൊണ്ടാണ് ഉടൻ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറിയത്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"