വയനാട്ടിൽ തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിൽ (ഫയൽ ചിത്രം)

 
Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; തെരച്ചിൽ അഞ്ചാം ദിനവും തുടരുന്നു

ഇനി ഒരാളെയാണ് കണ്ടെത്താനുള്ളത്. തുരങ്കപാത നിർമാണ കമ്പനിയിൽ മാനേജരായ ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയ്ക്ക് വേണ്ടിയാണ് തെരച്ചിൽ നടക്കുന്നത്.

Sarath Nath MS

കൽപ്പറ്റ: വയനാട്ടിൽ തുരങ്കപാത പദ്ധതി പ്രദേശത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ തുടർച്ചയായ അഞ്ചാം ദിവസമായ ശനിയാഴ്ചയും തെരച്ചിൽ പുരോഗമിക്കുന്നു. ഇനി ഒരാളെയാണ് കണ്ടെത്താനുള്ളത്.

തുരങ്കപാത നിർമാണ കമ്പനിയിൽ മാനേജരായ ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയ്ക്ക് വേണ്ടിയാണ് തെരച്ചിൽ നടക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യസർവീസ് നടത്തുന്ന വാഹനങ്ങൾ മാത്രമേ മീനാക്ഷി പാലം വഴി ഇവിടേക്ക് കടത്തിവിടുന്നുള്ളൂ. കൂടാതെ രണ്ടു മണിക്കൂർ ഇടവിട്ട് മാത്രമാണ് വാഹനങ്ങൾക്ക് പ്രവേശനം. രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

ജൂലൈ ഏഴിനാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ദുരന്തത്തിൽ മരിച്ച ഏഴു പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെടുത്തിരുന്നു.

"സാറേ എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്, എല്ലാം നേടിയപ്പോൾ പുറത്തുപോയി"; ജി. സുധാകരനോട് പ്രകോപിതനായി സിപിഎം പ്രവർത്തകൻ

അയോധ്യ രാമക്ഷേത്ര കൊള്ള ഇന്ത്യ കണ്ടതിൽ വച്ചേറ്റവും വലിയ ആരാധനാലയ കൊള്ള: കെ.സി. വേണുഗോപാൽ

ആർഎസ്എസ് പ്രവർത്തകനെ സർക്കാർ അഭിഭാഷകനായി നിയമിച്ചു

ജാമ്യത്തിൽ ഇറങ്ങി കൂട്ടക്കൊല; ഭാര്യയെയും മക്കളെയും പരാതിക്കാരെയും അടക്കം 6 പേരെ കൊലപ്പെടുത്തി പോക്സോ കേസ് പ്രതി

കോറോ ഹെൽത്തിന് പിന്നാലെ കൊച്ചിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 300ഓളം പേരെ പിരിച്ചുവിട്ട് ടാൽറോപ്പ്