പ്രതി സിബി 
Kerala

മാമലക്കണ്ടം ആനക്കൊമ്പ് വേട്ട കേസിലെ രണ്ടാം പ്രതി പിടിയിൽ

കർണാടക - തമിഴ്നാട് മേഖലയിലെ ആനവേട്ടക്കാരുമായി സിബിക്ക് ബന്ധമുണ്ടെന്നു അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

നീതു ചന്ദ്രൻ

കോതമംഗലം: മാമലക്കണ്ടം ആനക്കൊമ്പ് വേട്ട കേസിലെ രണ്ടാം പ്രതി കുട്ടമ്പുഴ, പൂയംകുട്ടി സ്വദേശി ഇടപ്പുളവൻ സിബി(44) പിടിയിലായി. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. കർണാടക - തമിഴ്നാട് മേഖലയിലെ ആനവേട്ടക്കാരുമായി സിബിക്ക് ബന്ധമുണ്ടെന്നു അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ജോസഫ് കുര്യനെ 17 ന് പിടികൂടിയിരുന്നു.

ആനവേട്ട കേസ് ഊർജിത അന്വേഷണത്തിനായി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രത്യേക അന്വേഷണ സംഘത്തെയും നിയമിച്ചിരുന്നു. തുണ്ടത്തിൽ റെയിഞ്ച് ഓഫീസർ അരുൺകുമാർ കെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ ബേബി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി എം അനിൽകുമാർ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത്.

ഇവരെ കൂടാതെ മലയാറ്റൂർ ഡിവിഷനിലെ വിവിധ റേഞ്ചുകളിൽ നിന്നായി എട്ടു ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും ഈ സംഘത്തിൽ ഉണ്ട്.

ശ്രീനിവാസന് വിട ചൊല്ലാൻ കേരളം; സംസ്കാരം 10 മണിക്ക്

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു