പ്രായമായ സ്ത്രീകളുമായി മുറിയിൽ ക‍യറും, ചോദിച്ചാൽ അമ്മയെപോലെയെന്ന് മറുപടി; ബാലയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങൾ

 
Kerala

പ്രായമായ സ്ത്രീകളുമായി മുറിയിൽ ക‍യറും, ചോദിച്ചാൽ അമ്മയെപോലെയെന്ന് മറുപടി; ബാലയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങൾ

ചെകുത്താൻ കേസിൽ പൊലീസ് വീട്ടിലെത്തിയപ്പോൾ തന്നെ മുറിയിലിട്ട് പൂട്ടി

Namitha Mohanan

നടൻ ബാലയ്ക്കെതിരേ വീണ്ടും ഗുരുതര ആരോപണവുമായി മുൻ ഭാര്യ എലിസബത്ത്. പ്രായമായ സ്ത്രീകളെ വീട്ടിലെ ബെഡ്റൂമിൽ വിളിച്ചു കയറ്റുമായിരുന്നെന്നും ചോദിക്കുമ്പോൾ അമ്മയാണ്, ചേച്ചിയാണ് എന്നൊക്കെ പറയുമെന്നും എലിസബത്ത് പറയുന്നു. കൂടുതൽ തിരക്കിയാൽ നിന്‍റെ അമ്മയാണെങ്കിൽ നീയിത് പറയുമോ എന്ന് ചോദിക്കുമെന്നും തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു എലിസബത്ത് ആരോപിച്ചു.

ചെകുത്താൻ കേസിൽ പൊലീസ് വീട്ടിലെത്തിയപ്പോൾ തന്നെ മുറിയിലിട്ട് പൂട്ടി. തന്നെയും ആ കേസിൽ പ്രതി ചേർക്കാൻ ബാല ശ്രമിച്ചു. പിന്നീട് നടന്ന പല ഇന്‍റർവ്യൂകളിലും തന്‍റെ ഭാര്യയും തന്‍റെയോപ്പമുണ്ടായിരുന്നെന്ന് ബാല പറയുമായിരുന്നു. ബാഗിൽ വല്ല മയക്കുമരുന്നും വച്ച് തന്നെ പൊലീസിൽ പിടിപ്പിക്കുമോ എന്ന് ഭയന്നിരുന്നതായും എലിസബത്ത് പറഞ്ഞു. പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ബാലയ്ക്ക് ബന്ധമുണ്ടായിരുന്നു. ബാല പ്രതികാര ബുദ്ധിയുള്ള ആളാണ്. എന്തെങ്കിലും സംസാരിച്ചാൽ പ്രശ്നമാവുമല്ലോ എന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്നും അവർ പറഞ്ഞു.

താൻ ആരുമില്ലാത്ത ഒരാളാണ്. നാളെ വല്ല വണ്ടിയുമിടിച്ച് ചിലപ്പോൾ താൻ മരിക്കുമെന്ന് ഭയമുണ്ടെന്നും എലിസബത്ത് പറഞ്ഞു. തന്‍റെ മുന്നിൽ വച്ച് ബാല ഫോൺ എടുക്കാറില്ലായിരുന്നെന്നും പലരുമായും ബാലയ്ക്ക് ബന്ധമുണ്ടായിരുന്നെന്നും എലിസബത്ത് വീഡിയോയിൽ പറയുന്നു.

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപെട്ടു

ഒ. സദാശിവൻ കോഴിക്കോട് മേയർ; എസ്. ജയശ്രീ ഡെപ്യൂട്ടി മേയർ

കളിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു

യൂണിഫോമിന്‍റെ പേരിൽ സഹപാഠികൾ കളിയാക്കി; നാലാംക്ലാസുകാരൻ ഐഡി കാർഡ് ചരടിൽ തൂങ്ങി മരിച്ചു

പരോളിനും, ജയിലിനുള്ളിൽ പ്രത്യേക സൗകര്യം ഒരുക്കുന്നതിനും കൈക്കൂലി; ജയിൽ ഡിഐജിക്കെതിരേ വിജിലൻസ് കേസ്