സ്കൂളുകളിൽ വിതരണത്തിനെത്തിച്ച പ്ലസ് ടു മാർക്ക് ലിസ്റ്റിൽ ഗുരുതര പിഴവ്

 

representative image

Kerala

സ്കൂളുകളിൽ വിതരണത്തിനെത്തിച്ച പ്ലസ് ടു മാർക്ക് ലിസ്റ്റിൽ ഗുരുതര പിഴവ്

മേയ് 22 ന് പ്രസിദ്ധീകരിച്ച മാർക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവ് രേഖപ്പെടുത്തിയിരിക്കുന്നത്

Namitha Mohanan

തിരുവനന്തപുരം: സ്കൂളുകളിൽ വിതരണത്തിന് എത്തിച്ച പ്ലസ് ടു മാർക്ക് ലിസ്റ്റിൽ ഗുരുതര പിഴവ്. 30,000 ത്തോളം വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിലാണ് പിഴവ് കണ്ടെത്തി‍യത്. ഒന്നാം വർഷത്തേയും രണ്ടാം വർഷത്തെയും മാർക്ക് ചേർത്തുള്ള ആകെ മാർക്കിലാണ് പിഴവ് വന്നിരിക്കുന്നത്. തെറ്റ് കണ്ടെത്തിയ മാർക്ക് ലിസ്റ്റുകൾ സ്കൂളിൽ നിന്നും വിതരണം ചെയ്യേണ്ടതില്ലെന്ന് പ്രിൻസിപ്പൽ മാർക്ക് ഹയർസെക്കണ്ടറി ഡ‍യറക്‌ടറേറ്റ് നിർദേശം നൽകി.

മേയ് 22 ന് പ്രസിദ്ധീകരിച്ച മാർക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവ് രേഖപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ വീഴ്ചയാണെന്നാണ് വിശദീകരണം. ബുധനാഴ്ചയോടെ പുതിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യണമെന്നും ഹയർസെക്കണ്ടറി ഡ‍യറക്‌ടറേറ്റ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി.

രണ്ട് വർഷമായി രേഖപ്പെടുത്തിയ നിരന്തര മൂല്യ നിർണയത്തിൽ ഒരേ മാർക്ക് തന്നെ വന്നു എന്നതാണ് മാർക്കി ലിസ്റ്റിലെ പിഴവ്. സോഫ്റ്റ വെയർ പിഴവെന്ന് പറയുമ്പോഴും സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നതാണ് വാസ്തവം.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ