രാഹുല്‍ മാങ്കൂട്ടത്തില്‍

 
Kerala

രാഹുലിനെതിരായ ലൈംഗികാതിക്രമക്കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി, അന്വേഷണ ചുമതല റൂറല്‍ എസ്പിക്ക്

തിരുവനന്തപുരം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശനനാണ് അന്വേഷണച്ചുമതല

Namitha Mohanan

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ പരാതി നല്‍കിയ യുവതിയുടെ മൊഴി രേഖപ്പെടുത്തു. വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച മൊഴിയെടുക്കല്‍ ഒന്നരമണിക്കൂർ നീണ്ടും. ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി യുവതി പരാതി നൽകിയതിനു പിന്നാലെ കാര്യങ്ങളെല്ലാം വളരെ വേഗത്തിലായിരുന്നു.

തിരുവനന്തപുരം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശനനാണ് അന്വേഷണച്ചുമതല. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.

അതേസമയം, പൊലീസ് എഫ്ഐആർ ഇട്ടലുടൻ കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകാനാണ് രാഹുലിന്‍റെ നീക്കം. നിലവിൽ രാഹുൽ എവിടെയാണെന്ന് വ്യക്തമല്ല. എംഎൽഎ ഓഫിൽ പൂട്ടിയിട്ട നിലയിലാണ്. ഫോണും ഓഫാണ്. രാഹുൽ ഒളിവിൽ പോയതായാണ് സ്ഥിരീകരിക്കാത്ത വിവരം.

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ

കർണാടക കോൺഗ്രസ് തർക്കം; ചേരിതിരിഞ്ഞ് സമുദായ നേതൃത്വം

ഓപ്പറേഷൻ 'ഡീ വീഡു'മായി റൂറൽ ജില്ലാ പൊലീസ്