Kerala

സ്ത്രീത്വത്തെ അപമാനിച്ച കേസ്; ഉണ്ണി മുകുന്ദനെതിരായ വിചാരണ തുടരാമെന്ന് ഹൈക്കോടതി

കെച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെതിരായ വിചാരണ തുടരാമെന്ന് ഹൈക്കോടതി. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണിമുകുന്ദൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഒത്തുതീർപ്പിനു തയാറല്ലെന്നും പരാതിക്കാരി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണനടപടികളിലെ സ്റ്റേ നീക്കി ഹൈക്കോടതി ഉത്തരവിട്ടത്.

നേരത്തെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജി നേരത്തെ മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും തള്ളിയിരുന്നു. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്‍റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ ഇതിനെ എതിർത്ത് പരാതിക്കാരി രംഗത്തെത്തുകയായിരുന്നു. എറണാകുളത്തെ ഫ്ളാറ്റിൽ സിനിമയുടെ ഭാഗമായി തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നുമാണ് കേസ്.

തിടുക്കത്തിൽ നടപടി വേണ്ട; ഡ്രൈവർക്കെതിരായ മേയറുടെ പരാതിയിൽ കെഎസ്ആര്‍ടിസി എംഡിയോട് റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

''സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാനുള്ള ചതിക്കുഴികൾ'', എൽഡിഎഫ് പരസ്യത്തിൽ വിശദീകരണവുമായി സുപ്രഭാതം

രേവണ്ണയും പ്രജ്വലും ലൈംഗികമായി പീഡിപ്പിച്ചു; പരാതി

വിഴുങ്ങിയ നിലയിൽ കൊക്കെയ്നുമായി കെനിയൻ സ്വദേശി പിടിയിൽ; കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട്

പോക്സോ കേസിൽ 51 കാരൻ അറസ്റ്റിൽ