സാങ്കേതിക സർവകലാശാലയിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

 
Kerala

സാങ്കേതിക സർവകലാശാലയിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം നടത്തിയതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്

Aswin AM

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വിസി നിയമനം, ഇയർ ബാക്ക് ഒഴിവാക്കുക എന്നീ ആവശ‍്യങ്ങൾ ഉന്നയിച്ചായിരുന്നു എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തിയത്.

എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം നടത്തിയതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്ന് പ്രവർത്തകർ മതിൽ ചാടി കടന്ന് അകത്ത് പ്രവേശിച്ചു. സ്ഥലത്ത് സംഘർഷ സാധ‍്യതയാണുള്ളത്. വിസിയുടെ മുറിക്ക് മുൻപിലാണ് പ്രവർത്തകർ ഉപരോധവുമായി എത്തിയിരിക്കുന്നത്.

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ സിപിഐ

തിരുവനന്തപുരത്ത് 13 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി ആശാപ്രവർത്തകർ; സംഘർഷം

സമോസയുടെ പേരിൽ വഴക്ക്; 65കാരനെ വെട്ടിക്കൊന്നു

അതിതീവ്ര മഴയില്ല, ഓറഞ്ച് അലർട്ട് മാത്രം; അഞ്ച് ദിവസം മഴ തുടരും