ഷഹബാസ്
file image
കൊച്ചി: കോഴിക്കോട് താമരശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ 5 വിദ്യാർഥികളെയും ഒരു ദിവസത്തേക്ക് വിട്ടയക്കാൻ ഹൈക്കോടതി നിർദേശം. പ്ലസ് വൺ പ്രവേശനം നേടാനാണ് ഇളവ് അനുവദിക്കുന്നത്. പ്ലസ് വൺ അഡ്മിഷൻ നേടാനായി വ്യാഴാഴ്ച രാവിലെ 10 മുതൽ 5 വരെ വിട്ടയക്കാനാണ് നിർദേശം.
വിദ്യാർഥികൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കാനും താമരശേരി പൊലീസിന് കോടതി നിർദേശം നൽകിട്ടുണ്ട്. നിലവിൽ ജുവനൈൽ ഹോമിൽ കഴിയുന്ന വിദ്യാർഥികളുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുണ്ട്. പ്ലസ് വൺ പ്രവേശനം നേടേണ്ട അവസാന തീയതി വ്യാഴാഴ്ച ആയതിനാലാണ് കോടതിയുടെ നടപടി.