ഷാജൻ സ്കറിയ
തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയ കസ്റ്റഡിയിൽ. മാഹി സ്വദേശി ഘാന വിജയൻ നൽകിയ അപകീർത്തി പരാതിയിലാണ് പൊലീസ് നടപടി.
കുടപ്പനക്കുന്നിൽ വീട്ടിൽ നിന്നുമാണ് ഷാജൻ സ്കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.