ഷിബിൻ 
Kerala

തൂണേരി ഷിബിൻ വധക്കേസ്; പ്രതികൾക്ക് ജീവപര‍്യന്തം

വിചാരണകോടതി വെറുതെ വിട്ട പ്രതികൾക്കാണ് ജീവപര‍്യന്തം ശിക്ഷയും പിഴയും വിധിച്ചത്

Aswin AM

കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര‍്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. വിചാരണകോടതി വെറുതെ വിട്ട പ്രതികൾക്കാണ് ജീവപര‍്യന്തം ശിക്ഷയും പിഴയും വിധിച്ചത്. മുസ്ലിം ലീഗ് പ്രവർത്തകരായ മുനീർ, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുൾ സമദ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

ഇവർ ഓരോരുത്തർക്കും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയടക്കണം. അഞ്ച് ലക്ഷം രൂപ കൊല്ലപ്പെട്ട ഷിബിന്‍റെ പിതാവിനും ബാക്കിയുള്ള തുക പരുക്കേറ്റവർക്കും നൽകണം.

ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, സി. പ്രദീപ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. കാത്തിരുന്ന ദിവസമെന്നായിരുന്നു വിധിക്ക് ശേഷം ഷിബിന്‍റെ പിതാവിന്‍റെ പ്രതികരണം. അതേസമയം വിധി സന്തോഷകരമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനും പ്രതികരിച്ചു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?