സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വർധിക്കുന്നു: ഐസ് ഫാക്റ്ററികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ

 

representative image- Ai

Kerala

സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വർധിക്കുന്നു: ഐസ് ഫാക്റ്ററികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ

ശീതള പാനിയങ്ങൾ ഉപയോഗിക്കുന്നത് ഐസ് രോഗത്തിന് കാരണമാകുമോയെന്ന് ആരോഗ‍്യ വിദഗ്ധർ സംശയിക്കുന്നു

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വർധിച്ചു വരുന്ന സാഹചര‍്യത്തിൽ ഐസ് ഫാക്റ്ററികളിൽ‌ പ്രത‍്യേക പരിശോധന വേണമെന്ന് ആരോഗ‍്യ വിദഗ്ധർ.

ശീതള പാനിയങ്ങൾ ഉപയോഗിക്കുന്നത് ഐസ് രോഗത്തിന് കാരണമാകുമോയെന്ന് ആരോഗ‍്യ വിദഗ്ധർ സംശയിക്കുന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ ഇനിയും വീഴ്ചയുണ്ടായാൽ ഡെങ്കി, എലിപ്പനി കേസുകളും ഉയർന്നേക്കാമെന്നും വിദഗ്ധർ പറയുന്നു.

ഇത്തവണ 6 പേരാണ് സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മരണപ്പെട്ടത്. ജൂണിൽ മാത്രം 91 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായിരുന്നു കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്.

എന്നാൽ ഈ വർ‌ഷം ഒട്ടുമിക്ക ജില്ലകളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം വ‍്യാപിക്കുന്നതിനാൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ‍്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന കേസ്; തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ബോംബെ ഹൈക്കോടതി

പരീക്ഷാ ക്രമക്കേട്; റാഞ്ചിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി കോൺഗ്രസ്

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം അടിസ്ഥാനരഹിതം; പയ്യന്നൂർ എംഎൽഎയ്ക്ക് വക്കീൽ നോട്ടീസ്

തൃശൂരിൽ ഓയിൽ മില്ലിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

ബിജെപി നേതാവ് പ്രവീൺ നെട്ടാരു വധക്കേസ്; ഒളിവിലായിരുന്ന പ്രതികളിലൊരാൾ കൊച്ചിയിൽ എൻഐഎ പിടിയിൽ