Pookode Veterinary university closed 
Kerala

സിദ്ധാർഥന്‍റെ മരണം: വെറ്ററിനറി കോളെജ് ഹോസ്റ്റലിൽ പരിഷ്കാരങ്ങൾക്ക് നിർദേശം

ഹോസ്റ്റലിന്‍റെ ചുമതലയിലേക്ക് കൂടുതൽ അധ്യാപകരെ നിയോഗിക്കാൻ സർവകലാശാലാ വിസിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.

കൽപ്പറ്റ: ബിവിഎസ്‌സി വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിൽ പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ പരിഷ്കാരങ്ങൾക്ക് നിർദേശം. ഹോസ്റ്റലിന്‍റെ ചുമതലയിലേക്ക് കൂടുതൽ അധ്യാപകരെ നിയോഗിക്കാൻ സർവകലാശാലാ വിസിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഓരോ ഹോസ്റ്റലിലും ചുമതലക്കാരായി നാല് അധ്യാപകർ ഉണ്ടാകും. ഓരോ നിലയിലും ഓരോ ചുമതലക്കാരുണ്ടാകും. മൊത്തം ചുമതല അസിസ്റ്റന്‍റ് വാർഡന് നൽകും. ചുമതലക്കാരെ ഓരോ വർഷവും മാറ്റും. ഹോസ്റ്റലുകളിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും.

അതിനിടെ, സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപി മുഖ്യമന്ത്രിക്കു കത്തയച്ചു. ആ കുട്ടിയുടെ മാതാപിതാക്കളായ ജയപ്രകാശിനും, ഷീബക്കും നീതി കിട്ടണം. മകന്‍റെ ജീവിതം ഇങ്ങനെ അവസാനിക്കുന്നതിന് സാക്ഷികളാകേണ്ടിവരുന്ന അവസ്ഥ ഇനിയൊരു രക്ഷിതാവിനും ഉണ്ടാകരുതെന്നും രാഹുൽ.

പ്രതികളെ രക്ഷിക്കാൻ പൊലീസിന്‍റെയും അധികൃതരുടെയും ഭാഗത്തു നിന്നു ശ്രമമുണ്ടായെന്ന ആരോപണമുയരുന്നതിനാൽ സിബിഐ അന്വേഷണമാണ് ഉചിതമെന്നും രാഹുൽ പറയുന്നു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ