Kerala

വിരമിക്കൽ തിരക്ക്; സർക്കാരിനു മുന്നിൽ ഹാജരാകാതെ സിസ തോമസ്

തിരുവനന്തപുരം: കെടിയു താത്കാലിക വിസി സിസ തോമസ് ഇന്ന് സർക്കാരിനു മുന്നിൽ ഹാജരായില്ല. സർവ്വീസിൽ നിന്നും വിരമിക്കുന്ന ദിവസം ആയതിനാൽ നേരിട്ട് ഹാജരാകാൻ സാധിക്കില്ലെന്ന് സർക്കാരിനെ അറിയിച്ചു.

ഇന്ന് 11.30ന് അഡീ. സെക്രട്ടറിക്കു മുന്നിൽ ഹാജരാകണമെന്നാണ് സിസ തോമസിന് അയച്ച നോട്ടീസിൽ പറഞ്ഞിരുന്നത്. സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിന്‍റെ പശ്ചാത്തലത്തിലാണ് ഹയറിങ് നടത്താൻ തീരുമാനിച്ചത്. സർവ്വീസിൽ നിന്ന് വിരമിക്കുന്ന ദിവസം ആയതുകൊണ്ട് നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ ഇന്ന് നേരിട്ട് ഹാജരാകാൻ സാധിക്കില്ല എന്നാണ് അവർ സർക്കാരിനെ അറിയിച്ചത്. നാളെ മുതൽ എപ്പോ വേണമെങ്കിലും ഹാജരാകാം എന്നും അറിയിച്ചിട്ടുണ്ട്.

ഹരിയാനയിൽ രാഷ്‌ട്രീയ നാടകം; ബിജെപി സർക്കാർ പ്രതിസന്ധിയിൽ

മൂന്നാം ഘട്ടത്തിൽ 61.45% പോളിങ്

മാസപ്പടി കേസ്; രഹസ്യരേഖകൾ എങ്ങനെ ഷോൺ ജോർജിന് കിട്ടുന്നു? ചോദ്യവുമായി സിഎംആർഎൽ

സംസ്ഥാനത്ത് വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി

റഫ അതിർത്തി പിടിച്ച് ഇസ്രയേൽ; ഗാസ ഒറ്റപ്പെട്ടു