മനാഫ്

 
Kerala

ധർമസ്ഥലക്കേസിൽ ലോറി ഉടമ മനാഫിന് അന്വേഷണ സംഘം നോട്ടീസയച്ചു

മനാഫിന്‍റെ കൈവശമുള്ള ഡിജിറ്റൽ രേഖകളും തെളിവുകളുമായി അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകാനാണ് നിർദേശം.

Aswin AM

കോഴിക്കോട്: ധർമസ്ഥലക്കേസുമായി ബന്ധപ്പെട്ട് എസ്ഐടി(പ്രത‍്യേക അന്വേഷണ സംഘം) ലോറി ഉടമ മനാഫിന് നോട്ടീസയച്ചു. മനാഫിന്‍റെ കൈവശമുള്ള ഡിജിറ്റൽ രേഖകളും തെളിവുകളുമായി അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകാനാണ് നിർദേശം. ഹാജരാകാത്ത പക്ഷം തുടർനടപടി ഉണ്ടാവുമെന്ന് നോട്ടീസിൽ പറയുന്നു.

ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ മനാഫ് പങ്കുവച്ചിരുന്നു. ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹം ധർമസ്ഥലയിൽ കുഴിച്ചിട്ടുണ്ടെന്നായിരുന്നു മനാഫിന്‍റെ അവകാശവാദം. ടി. ജയന്തിനൊപ്പമായിരുന്നു മനാഫ് വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നത്. ഈ വിഡിയോയെ തുടർന്നാണ് അന്വേഷണ സംഘം മനാഫിന് നോട്ടീസ് അയച്ചിരിക്കുന്നത്.

രാഹുലിനെതിരായ ലൈംഗികാതിക്രമക്കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി, അന്വേഷണ ചുമതല റൂറല്‍ എസ്പിക്ക്

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ

കർണാടക കോൺഗ്രസ് തർക്കം; ചേരിതിരിഞ്ഞ് സമുദായ നേതൃത്വം