ഡൽന മരിയ സാറ

 
Kerala

അങ്കമാലി കറുകുറ്റിയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്തു കൊന്നു

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

Namitha Mohanan

അങ്കമാലി: അങ്കമാലി കറുകുറ്റിയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ആന്‍റണി - റൂത്ത് ദമ്പതികളുടെ ഡൽന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്.

കുട്ടിയെ കഴുത്തിന് പരുക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മൂമ്മയുടെ അരികിൽ കുട്ടിയെ കിടത്തി പോയ അമ്മ പിന്നീടെത്തി നോക്കുമ്പോൾ കുഞ്ഞിന്‍റെ കഴുത്തിൽ നിന്നു ചോര വരുന്നതാണ് കണ്ടത്.

ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. കഴുത്തിൽ പരുക്കേറ്റ പാടുകളുണ്ട്. അമ്മൂമ്മയെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മൂമ്മ മാനസികാസ്ഥാസ്യം ഉള്ള ആളാണെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

കുട്ടിയുടെ അച്ഛൻ ആന്‍റണി ചെല്ലാനം സ്വദേശിയാണ്. ഇടക്കുന്ന് പയ്യപ്പിള്ളി സ്വദേശിനിയായ പയ്യപ്പിള്ളി ദേവസിയുടെ മകളാണ് റൂത്ത്.

ശ്രീനിവാസന് വിട ചൊല്ലാൻ കേരളം; സംസ്കാരം 10 മണിക്ക്

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു