Sathar Panthalloor 
Kerala

''സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടും''; വിവാദ പരാമർശവുമായി എസ്കെഎസ്എസ്എഫ് നേതാവ്

എസ്കെഎസ്എസ്എഫിന്‍റെ മലപ്പുറത്തെ പരിപാടിയിൽവച്ചായിരുന്നു സത്താറിന്‍റെ വിവാദ പരാമർശം

മലപ്പുറം: സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടുമെന്ന് എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. സമസ്ത മുശാവറ ഒരു തീരുമാനമെടുത്താലത് അംഗീകരിക്കണം, അല്ലാത്തവരെ സമസ്തയ്ക്ക് ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. എസ്കെഎസ്എസ്എഫിന്‍റെ മലപ്പുറത്തെ പരിപാടിയിൽവച്ചായിരുന്നു സത്താറിന്‍റെ വിവാദ പരാമർശം.

ഞങ്ങൾക്ക് ആരോടും കടപ്പാടില്ല, കടപ്പാടുള്ളത് സമസ്ത കേരള ജംഇയ്യാത്തുലമയോടു മാത്രമാണ്.ആ സംഘടനയുടെ മഹാരഥൻമാരായ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും അവരുടെ കൈവെട്ടാൻ ഞങ്ങൾ എസ്എകെഎസ്എസ്എഫിന്‍റെ പ്രവർത്തകർ മുന്നിലുണ്ടാവും. അതിനെ അപമര്യാദയായി കാണേണ്ടതില്ല. ഇതു പ്രസ്ഥാനത്തിന്‍റെ പ്രവർത്തകരുടെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.പട്ടിക്കാട്ടെ ജാമിയ നൂരിയ്യയിലെ പരിപാടിയില്‍നിന്ന് വിലക്കിയ നേതാക്കളില്‍ ഒരാളാണ് സത്താര്‍.

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു