10 മിനിറ്റിൽ ഡോക്റ്ററെ കണ്ടു, പക്ഷേ ചികിത്സ ഫലിച്ചില്ല; ഇനിയെന്തു ചെയ്യുമെന്ന് അറിയില്ലെന്ന് വിദേശ വനിത

 

വിദേശ വനിത പങ്കുവച്ച വീഡിയോയിൽ നിന്ന്

Kerala

10 മിനിറ്റിൽ ഡോക്റ്ററെ കണ്ടു, പക്ഷേ ചികിത്സ ഫലിച്ചില്ല; ഇനിയെന്തു ചെയ്യുമെന്ന് അറിയില്ലെന്ന് വിദേശ വനിത

മുഖക്കുരുവിനാണ് ഇവർ ചികിത്സ തേടിയത്

Namitha Mohanan

ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യ മേഖലയെ പ്രകീർത്തിച്ച സ്പാനിഷ് വനിതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സ്പെയിനിൽ എട്ട് മാസം കാത്തിരിക്കണം ഡോക്റ്ററെ കാണണമെങ്കിലെന്നും കേരളത്തിൽ 10 മിനിറ്റിനുള്ളിൽ ഡോക്റ്ററെ കണാനായെന്നും പറഞ്ഞാണ് വിദേശ വനിത വീഡിയോ പുറത്തുവിട്ടത്.. ഇപ്പോഴിതാ അതേ വിദേശ വനിതയുടെ വീഡിയോ ഒരിക്കൽ കൂടി വൈറലായിരിക്കുകയാണ്. ഇത്തവണ പ്രകീർത്തനമല്ല വീഡിയോയിലുള്ളത്.

10 മിനിറ്റിൽ ഡോക്റ്ററെ കണ്ടെങ്കിലും മരുന്നു ഫലിച്ചില്ലെന്നാണ് ഇവർ പറയുന്നത്. മുഖക്കുരുവിനാണ് ഇവർ ചികിത്സ തേടിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ത്വക് രോഗ വിഭാഗത്തിൽ നിന്ന് രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് മരുന്ന് വാങ്ങി. എന്നാൽ രണ്ടാഴ്ച മരുന്ന് ഉപയോഗിച്ചിട്ടും കുരു പൂർണമായും മാറിയില്ലെന്നും വീണ്ടും കുരുക്കൾ വന്നതായും ഇവർ വീഡിയോയിൽ പറയുന്നു.

വീണ്ടും ചെല്ലാനാണ് ഡോക്റ്റർ ആവശ്യപ്പെട്ടതെന്നും ആന്‍റിബയോറ്റിക് തുടങ്ങണമെന്ന് ഡോക്റ്റർ പറഞ്ഞതായും അവർ പറയുന്നു. എന്നാൽ തനിക്കതിനോട് താത്പര്യമില്ല. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ലെന്നും അവർ പുതിയ വീഡിയോയിൽ വ്യക്തമാക്കുന്നു.

ശാപവാക്കുകൾ ചൊരിഞ്ഞവർ തന്നെ മാണി സാറിന് സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചതിൽ സന്തോഷമെന്ന് വി.ഡി. സതീശൻ

മലപ്പുറത്ത് പതിനഞ്ചുകാരി കൊല്ലപ്പെട്ട നിലയിൽ; 16 കാരൻ കസ്റ്റഡിയിൽ

കണ്ണൂരിൽ അധ്യാപികയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്റ്റേഡിയത്തിൽ പക്ഷിക്കാഷ്ടം, ഓക്കാനിച്ച് സിംഗപ്പുർ താരം; ബാഡ്മിന്‍റൺ ടൂർണമെന്‍റ് നിർത്തി വച്ചു|Video

ബിഎംസി തെരഞ്ഞെടുപ്പ്; ബിജെപി കുതിക്കുന്നു