തിരുവനന്തപുരം: തിരുവനന്തപുരം കലാനിധി സെന്‍റർ ഫോർ ഇന്ത്യൻ ആർട്സ് & കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ സംഗീത ലോകത്തിലെ അനശ്വര പ്രതിഭയും, കലാനിധി ട്രസ്റ്റിന്‍റെ ഉപദേശക സമിതി ഉപാധ്യക്ഷനുമായിരുന്ന പദ്‌മശ്രീ. എസ്.പി. ബാലസുബ്രമണ്യത്തിന്‍റെയും മലയാളത്തിന്‍റെ പ്രശസ്‌ത കവിയും ജ്ഞാനപീഠ പുരസ്ക്കര ജേതാവുമായ ഒഎൻവി കുറുപ്പിന്‍റെയും സ്‌മരണാർഥം ഫെബ്രുവരി 26 ശിവ രാത്രി ദിനത്തിൽ വൈകിട്ട് 5 ന് തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്ര തിരുസന്നിയിൽ എസ്പിബി, ഒഎൻവി സ്മൃതി സന്ധ്യ സംഘടിപ്പിക്കും.
സ്മൃതി സന്ധ്യയിൽ മിനി സ്ക്രീൻ-സിനിമ, മാധ്യമ പുരസ്‌കാര സമർപ്പണവും, നാടൻ കലമേളയും, താര നിശയും അരങ്ങേറും. കലാ -സാഹിത്യ സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയിലെ പ്രഗത്ഭർ പങ്കെടുക്കുമെന്ന് കലാനിധി ട്രസ്റ്റ് ചെയർപേഴ്സൻ ഗീതാരാജേന്ദ്രൻ അറിയിച്ചു.