കണ്ഠര് രാജീവര്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ പ്രത‍്യേക അന്വേഷണ സംഘം (എസ്ഐടി) പരിശോധന നടത്തുന്നു. ആലപ്പുഴ ചെങ്ങന്നൂരിലെ വസതിയിലാണ് എസ്ഐടി പരിശോധന നടത്തുന്നത്. ഫൊറൻസിക് ഉദ‍്യോഗസ്ഥർക്കൊപ്പം ഉച്ചയോടെയാണ് എസ്ഐടി കണ്ഠര് രാജീവരുടെ വീട്ടിലെത്തിയത്.
കഴിഞ്ഞ ദിവസമാണ് തന്ത്രിയെ എസ്ഐടി സംഘം അറസ്റ്റ് ചെയ്തത്. പിന്നീട് റിമാൻഡ് ചെയ്യുകയായിരുന്നു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെങ്കിലും താൻ നിരപരാധിയാണെന്നായിരുന്നു തന്ത്രി ആദ‍്യം പ്രതികരിച്ചിരുന്നത്.
തുടരന്വേഷണത്തിനു പിന്നാലെയാണ് കണ്ഠര് രാജീവരുടെ അറസ്റ്റിലേക്ക് എസ്ഐടി കടന്നത്.