മിഥുൻ

 
Kerala

വിദ‍്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണത്തിന് പ്രത‍്യേക സംഘം

ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുമെന്ന് എസ്പി വ‍്യക്തമാക്കി

Aswin AM

തിരുവനന്തപുരം: തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ‍്യാർഥിയായ മിഥുൻ (13) വൈദ‍്യുത‍ാഘാതമേറ്റ് മരിച്ച സംഭവത്തിൽ പ്രത‍്യേക അന്വേഷണ സംഘം രൂപികരിച്ചതായി റൂറൽ എസ്പി കെ.എം. സാബു മാത‍്യു. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുമെന്ന് എസ്പി വ‍്യക്തമാക്കി.

വ‍്യാഴാഴ്ച രാവിലെയോടെയായിരുന്നു വൈദ‍്യുത‍ാഘാതമേറ്റ് മിഥുൻ മരിച്ചത്. സ്കൂളിൽ കളിക്കുന്നതിനിടെ തന്‍റെ ചെരുപ്പ് സ്കൂൾ ഷെഡിന് മുകളിലേക്ക് വീഴുകയും ഇതെടുക്കുന്നതിനായി ക്ലാസിൽ നിന്നും വലിച്ചിട്ട ഡസ്കിലൂടെ ഷെഡിന് മുകളിലേക്ക് കയറിയപ്പോൾ വൈദ‍്യുതി ലൈനിലേക്ക് തെന്നി വീഴുകയായിരുന്നു. ഉടനെ അധ‍്യാപകരും മറ്റുള്ളവരും ചേർന്ന് കുട്ടിയെ താഴെയെത്തിച്ച് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിഎം ശ്രീ പദ്ധതി; സംസ്ഥാന സർക്കാരിനെ പിന്തുണച്ച് എം.എ. ബേബി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു

''മെസിയുടെ പേരിൽ കായിക മന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു''; മാപ്പ് പറയണമെന്ന് കെ. മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം റോഡ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് നഗരസഭ ചെയർപേഴ്സൺ

ഒഡീശയിൽ ആദിവാസി പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ കസ്റ്റഡിയിൽ