സൽമാൻ ഖാൻ, വി. അബ്ദുറഹിമാൻ

 
Kerala

മെസിക്കു ശേഷം ആര്!! സൽമാൻ ഖാനെ കോഴിക്കോട്ടേക്ക് കൊണ്ടുവരാൻ കായിക മന്ത്രി

മലപ്പുറം പൂക്കൂട്ടുരിൽ മഡ് റേസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി

Aswin AM

കോഴിക്കോട്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ‍്യാപനം പൊളിഞ്ഞതിനു പിന്നാലെ പുതിയ പ്രഖ‍്യാപനവുമായി കായികമന്ത്രി വി. അബ്ദുറഹിമാൻ. കോഴിക്കോട് സ്റ്റേഡിയത്തിൽ അടുത്ത ദിവസം നടക്കുന്ന ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യാൻ ബോളിവുഡ് നടൻ സൽമാൻ ഖാൻ എത്തുമെന്നാണ് മന്ത്രിയുടെ പുതിയ പ്രഖ‍്യാപനം.

മലപ്പുറം പൂക്കൂട്ടുരിൽ മഡ് റേസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത ദിവസങ്ങളിൽ കോഴിക്കോട് സ്റ്റേഡിയത്തിൽ ബൈക്ക് റേസ് നടക്കുമെന്നും അന്താരാഷ്ട്ര തലത്തിൽ മൂന്നു രാജ‍്യങ്ങളിലായി നടക്കുന്ന റേസിൽ സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അർജന്‍റീന ഫുട്ബോൾ ടീമിനെയും മെസിയെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം തുടരുന്ന സാഹചര‍്യത്തിലാണ് മന്ത്രിയുടെ പുതിയ പ്രഖ‍്യാപനം. ഇതിനോടകം തന്നെ മന്ത്രിയുടെ പ്രസ്താവന സമൂഹമാധ‍്യമങ്ങളിൽ ചർച്ചാ വിഷയമായിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ്; കച്ചമുറുക്കി സിപിഎം

ഡൽഹിയിൽ കോളെജ് വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം

രാജ്യവ്യാപക എസ്ഐആർ; ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ച പ്രഖ്യാപിക്കും

''സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണം നേടിയ 50 പേർക്കു പൊതു വിദ്യാഭ്യാസ വകുപ്പ് വീടുവച്ച് നൽകും'': വി. ശിവൻകുട്ടി

തെരച്ചിൽ ഒരു ദിവസം പിന്നിട്ടു; കോതമംഗലത്ത് പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്താനായില്ല