എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

 
file image
Kerala

എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

രാവിലെ 9.30 മുതലാവും പരീക്ഷ ആരംഭിക്കുക

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2026 മാർച്ച് 5 മുതൽ 30 വരെയാവും എസ്എസ്എൽസി പരീക്ഷ. രാവിലെ 9.30 മുതലാവും പരീക്ഷ ആരംഭിക്കുക. മോഡൽ പരീക്ഷ ജനുവരി 15 മുതൽ ആരംഭിക്കും.മേയ് 8 ന് ഫലപ്രഖ്യാപനം നടക്കും.

മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷയും മാർച്ച് 6 - 28 വരെ രണ്ടാം വർഷ പരീക്ഷയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കും. മേയ് 26 ഓടെ പ്ലസ്ടു പരീക്ഷ ഫല പ്രഖ്യാപനം.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി