Kerala

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ആയിരം കിലോ പഴകിയ മത്സ്യം പിടികൂടി

വെള്ളിയാഴ്ച വൈകിട്ടാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആയിരംകിലോ പഴകിയ മീൻ എത്തിയത്

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പഴകിയ മത്സ്യം പിടികൂടി. ഒഡീഷയിൽ നിന്നെത്തിച്ച 36 ബോക്സ് പഴകിയ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്. ഇതിൽ 15 ബോക്സുകളിൽ പച്ചമീനും 21 ബോക്സുകളിൽ ഉണക്കമീനുമായിരുന്നെന്ന് അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ടാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആയിരംകിലോ പഴകിയ മീൻ എത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചെങ്കിലും പരിശോധനയ്ക്ക് റെയിൽവേ അനുവദിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ ഉടമകളെ വിളിച്ചുവരുത്തിയ ശേഷം പാഴ്സൽ കൈമാറുകയായിരുന്നു. സ്റ്റേഷന് പുറത്തുനിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. മീനിന്‍റെ സാമ്പിൾ ശേഖരിച്ചതായും, പരിശോധനയ്ക്ക് കാക്കനാട് ലാബിലേക്ക് അയക്കുമെന്നും ഭക്ഷ്യസുരക്ഷ ഓഫീസർ പറഞ്ഞു

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനം: മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?