ബജറ്റിന് അകത്തും പുറത്തും വിഴിഞ്ഞം 
Kerala

ബജറ്റിന് അകത്തും പുറത്തും വിഴിഞ്ഞം

വിഴിഞ്ഞം - കൊല്ലം - പുനലൂർ വളർച്ചാ ത്രികോണം സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു

Namitha Mohanan

തിരുവനന്തപുരം: ചരക്കുകയറ്റിയ കപ്പൽ വിഴിഞ്ഞം തീരത്തു നിന്ന് ഒഴുകി നീങ്ങുന്ന ചിത്രമാണു ബജറ്റ് പ്രസംഗത്തിന്‍റെ പുറം ചട്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത ചിത്രകാരനും കലാധ്യാപകനുമായ ഗോഡ്‌ഫ്രൈ ദാസ് വ​​ര​​ച്ച ഈ ​​ചിത്രം ന​​ൽ​​കു​​ന്ന സൂ​​ച​​ന പോ​​ലെ വിഴിഞ്ഞത്തെ ഉള്‍പ്പെടുത്തി വമ്പൻ പദ്ധതികളാണു ബ​​ജ​​റ്റി​​ൽ സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

വിഴിഞ്ഞം - കൊല്ലം - പുനലൂർ വളർച്ചാ ത്രികോണം സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ദേശീയപാത 66, പുതിയ ഗ്രീൻഫീൽഡ് ദേശീയപാത 744, നിലവിലെ കൊല്ലം -കൊട്ടാരക്കര - ചെങ്കോട്ട ദേശീയപാത 744, എം ​​സി റോഡ്, മലയോര - തീരദേശ ഹൈവേകൾ, തിരുവനന്തപുരം - കൊല്ലം റെയ്‌​​ൽ ​പാത, കൊല്ലം - ചെങ്കോട്ട റെ​​യ്‌​​ൽ​​ൽപാത എന്നിങ്ങനെയുള്ള പ്രധാന ഗതാഗത ഇടനാഴികൾ ശക്തിപ്പെടാൻ ഈ പദ്ധതി കാരണമാകും. വികസന ത്രികോണ മേഖലകളിലുടനീളം വിവിധോദ്ദേശ്യ പാർക്കുകൾ ഉത്പാദന കേന്ദ്രങ്ങൾ, സംഭരണ സൗകര്യങ്ങൾ, സംസ്കരണ യൂണിറ്റുകൾ, അസംബ്ലിങ് യൂണിറ്റുകൾ, കയറ്റിറക്ക് കേന്ദ്രങ്ങൾ എന്നിവയും സ്ഥാപിക്കും.

ഇടനാഴിക്ക് സമീപത്തെ പ്രദേശങ്ങളെ തെരഞ്ഞെടുത്ത് പൊതു - സ്വകാര്യ-എസ്‍പിവി മാര്‍ഗങ്ങളിലൂടെ വികസിപ്പിക്കും. പദ്ധതി നിർവഹണം ഉറപ്പാക്കാ​​ൻ ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ച് ഭൂവികസനവും നിക്ഷേപങ്ങളും ശക്തിപ്പെടുത്തും. നേരിട്ടുളള ഭൂമി വാങ്ങലിന് 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്നും മന്ത്രി. ലോകത്തെ പ്രധാന ട്രാൻസ്ഷിപ്പ്മെന്‍റ് ഹബ് തുറമുഖങ്ങളായ സിംഗപ്പൂർ, റോട്ടർഡാം, ദുബായ് എന്നിവയുടെ മാതൃകയിൽ വിഴിഞ്ഞത്തെ ഒരു ട്രാൻസ്ഷിപ്പ്മെന്‍റ് കേന്ദ്രമാക്കുന്നതിനപ്പുറം, ബ‍ൃഹത്തായ കയറ്റുമതി – ഇറക്കുമതി തുറമുഖമാക്കി മാറ്റുകയെന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിർമാണം മുമ്പ് നിശ്ചയിച്ചതു പോലെ 2028 ഡിസംബറില്‍ പൂർത്തിയാക്കും. കൺസഷണറായ എവിപിപിഎൽ തുറമുഖ നിർ​​മാണം പൂർത്തിയാക്കുന്നതിന് 9500 കോടി നിക്ഷേപിക്കും.വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവർത്തനം പുരോഗമിക്കുകയും കണ്ടെയ്നർ നീക്കം വർ​​ധി​​ക്കുകയും ചെയ്യുന്ന മുറയ്ക്ക് സംസ്ഥാനത്തെ റോഡുകളുടെ ട്രാഫിക് സമ്മർദം ഉയരും. ദേശീയപാതകളോടൊപ്പം സംസ്ഥാന പാതകളുടെയും പ്രവൃത്തികൾ ദ്രുതഗതിയിൽ പൂർത്തിയാക്കും. 63 കിലോമീറ്റർ ദൈർഘ്യമുള്ള ഔട്ടർ റി​​ങ് റോഡ്, വിഴിഞ്ഞം തുറമുഖത്തെ നാവായിക്കുളവുമായി ബന്ധിപ്പിച്ച് നാഷണൽ ഹൈവേ 66ല്‍ ചേരും. ഈ പദ്ധതി പ്രയോജനപ്പെടുത്താ​​ൻ ഔട്ടർ റി​​ങ് റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള 2.5 കിലോമീറ്റർ മേഖലയിൽ ഒരു ഔട്ടർ റങ് ഏരിയ ഗ്രോത്ത് കോറിഡോർ പദ്ധതി ഒരു മാസ്റ്റർ ഡെവലപ്മെന്‍റ് പ്ലാനായി വിഭാവനം ചെയ്യുന്നു. തുറമുഖ അനുബന്ധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കേണ്ട മുഴുവൻ ചെലവും ഇതുവരെ വഹിച്ചത് സംസ്ഥാനമാണ്. വയബിലിറ്റി ഗ്യാപ് ഫണ്ട് എന്ന നിലയിൽ കേന്ദ്രം ഏറ്റിരുന്ന തുകയും സംസ്ഥാനം നൽകേണ്ട സ്ഥിതിയാണ്. വിഴിഞ്ഞം തുറമുഖം വലിയ വാണിജ്യ വികസന സാധ്യതകൾ തുറന്നിടുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് തിരുവനന്തപരത്ത് വ്യാപാര വാണിജ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഔദ്യോഗിക ബിസിനസ് വികസന കേന്ദ്രം സ്ഥാപിക്കുന്നതിനായി 100 ഏക്കർ ഭൂമി വികസിപ്പിക്കും.

ബോണ്ടി ബീച്ച് വെടിവയ്പ്പ്; അക്രമികളിലൊരാൾ ഹൈദരാബാദ് സ്വദേശി

മെസി പങ്കെടുത്ത പരിപാടിയിലെ സംഘർഷം; പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു

മുട്ടയിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ‍? പരിശോധിക്കുമെന്ന് കർണാടക സർക്കാർ

ഓരോ മത്സരത്തിലും താരോദയം; അഭിജ്ഞാൻ കുണ്ഡുവിന്‍റെ ഇരട്ടസെഞ്ചുറിയുടെ ബലത്തിൽ ഇന്ത‍്യക്ക് ജയം

മസാലബോണ്ട് ഇടപാട്; ഇഡി നോട്ടീസിന്മേലുള്ള തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി