Kerala

തെരുവുനായ ആക്രമണം: കോഴിക്കോട് കൂത്താളിയിലെ സ്കൂളുകൾക്ക് അവധി

ഞായറാഴ്ച മാത്രം നാലു പേർക്കാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്

കോഴിക്കോട്: തെരുവുനായ ആക്രമണത്തെ തുടർന്ന് കോഴിക്കോട് പേരാമ്പ്ര കുത്താളി പഞ്ചായത്തിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കൂത്താളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വേങ്ങാപ്പറ്റ യുപി സ്കൂൾ, കൂത്താളി യുപി സ്കൂൾ, കല്ലോട് എൽപി സ്കൂൾ, പൈതോത്ത് എൽപി സ്കൂൾ, കല്ലൂർ കൂത്താളി എംഎൽപി സ്കൂൾ എന്നീ വിദ്യാലായങ്ങൾക്കാണ് അവധി.

പ്രദേശത്ത തെരുവുനായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച മാത്രം നാലു പേർക്കാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. ഇതുവരെയും തെരുനായയെ പിടികൂടാൻ സാധിക്കാത്തതിനാലാണ് സ്കൂളുകൾക്ക് അവധി നൽകാൻ പഞ്ചായത്ത് തീരുമാനിച്ചത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്