Representative image 
Kerala

പാറശാലയിൽ വിദ്യാർഥിയുടെ കൈ തല്ലിയൊടിച്ച് സഹ വിദ്യാർഥികൾ

സ്കൂളിലെ രണ്ട് വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നത്തിൽ ക്ലാസ് ലീഡർ എന്ന നിലയിൽ കൃഷ്ണകുമാർ ഇടപെട്ടിരുന്നു.

തിരുവനന്തപുരം: പാറശാലയിൽ സ്കൂൾ വിദ്യാർഥിയുടെ കൈ സഹ വിദ്യാർഥികൾ തല്ലിയൊടിച്ചതായി പരാതി. പാറശാല ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ കൃഷ്ണകുമാറിന്‍റെ കൈയാണ് ആക്രമണത്തിൽ ഒടിഞ്ഞത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. സ്കൂളിലെ രണ്ട് വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നത്തിൽ ക്ലാസ് ലീഡർ എന്ന നിലയിൽ കൃഷ്ണകുമാർ ഇടപെട്ടിരുന്നു.

സംഭവം സ്കൂളിലെ അധ്യാപകരെയും അറിയിച്ചു. ഇതേത്തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. മർദനമേറ്റ കൃഷ്ണകുമാറിനെ ഉടൻ തന്നെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതർ രണ്ട് വിദ്യാർഥികൾക്കെതിരെ പാറശാല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വിമാനത്തിൽ ട്രക്ക് ഇടിച്ച് അപകടം!

ശ്രീചിത്ര ഹോമിലെ പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കെ.എസ്. അനിൽകുമാറിന്‍റെ രജിസ്ട്രാർ നിയമനം ചട്ട വിരുദ്ധം; ഗവർണർക്ക് പരാതി

കണ്ണൂരിൽ നാട്ടുകാരെ ആക്രമിച്ച സംഘത്തിൽ ഷുഹൈബ് വധക്കേസ് പ്രതിയും

ശ്രീധരൻപിള്ളയെ മാറ്റി; അശോക് ഗജപതി രാജു ഗോവ ഗവർണർ