വടകരയിൽ കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു
പ്രതീകാത്മക ചിത്രം
വടകര: കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. ചേരാന്‍റവിട അസ്ലമിന്‍റെ മകൻ സഹൽ (14) ആണ് മരിച്ചത്. താഴെ അങ്ങാടി ചിറക്കൽ കുളത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.
മറ്റ് കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെ സഹൽ മുങ്ങി പോവുകയായിരുന്നു. ഉടൻ തന്നെ പരിസരവാസികൾ തിരച്ചിൽ നടത്തി.
കുറച്ച് സമയത്തിന് ശേഷം സഹലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.