പാലക്കാട് വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; 3 വിദ്യാർഥികൾ അവശനിലയിലായി 
Kerala

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് കഴിച്ചു; പാലക്കാട് 3 വിദ്യാർഥികൾ അവശനിലയിലായി

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് ഏഴ് വിദ്യാർഥികൾ ചേർന്ന് കഴിക്കുകയായിരുന്നെന്നാണ് വിവരം

വണ്ടാഴി: പാലക്കാട് മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിൽ. മാത്തൂരിന് സമീപമാണ് ഉച്ചയ്ക്കാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത് കണ്ട നാട്ടുകാർ മംഗലം ഡാം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂന്നു പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെത്തിയപ്പോഴേക്കും രണ്ട് വിദ്യാർഥികളുടെ ബോധം തെളിഞ്ഞു. മൂന്നു മണിക്കൂറിനു ശേഷമാണ് ഒരു വിദ്യാഥിയുടെ ബോധം തെളിഞ്ഞത്. മൂന്നു പേരുടെയും വയർ കഴുകി. ഇവരുടെ നില അപകടകരമല്ലെന്ന് പൊലീസ് അറിയിച്ചു.

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് ഏഴ് വിദ്യാർഥികൾ ചേർന്ന് കഴിക്കുകയായിരുന്നെന്നാണ് വിവരം. എല്ലാവരും ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ്. മംഗലംഡാം പോലീസും ആലത്തൂർ എക്സൈസ് അധികൃതരും കുട്ടികളുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തി. ബോധവത്കരണവും താക്കീതും നൽകി.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്